കോവിഡ് 19 ജില്ലയില്‍ ആകെ 4,581 പേര്‍ ഗൃഹനിരീക്ഷണത്തില്‍
ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 15) 4,581 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ(ഏപ്രില്‍ 15) പുതുതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചത് 24 പേര്‍ മാത്രമാണ്. ഇന്നലെ(ഏപ്രില്‍ 15) പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ 10 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ. മൂന്നു പേര്‍ ഡിസ്ചാര്‍ജ് ആയി. 19,019 പേരില്‍ ഇതുവരെ 14,428 പേര്‍ നിരീക്ഷണ പരിധിയില്‍ നിന്നും ഒഴിവായിട്ടുണ്ട്.
ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,176 സാമ്പിളുകളില്‍ എട്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ചു കേസുകള്‍ മാത്രമാണുള്ളത്. നാലു പേര്‍ രോഗം ഭേദമായി വീട്ടില്‍ തിരികെ എത്തി. ഇതുവരെ ഫലം വന്നതില്‍ 1,155 എണ്ണം നെഗറ്റീവാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1119/2020)
- Log in to post comments