Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മൈലം ഗ്രാമപഞ്ചായത്ത്

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൈലം ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ സംഭാവനയായി നല്‍കി. ചെക്ക് മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മുരളീധരന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, വൈസ് പ്രസിഡന്റ് എല്‍ ഉഷാകുമാരി, വാര്‍ഡംഗം കെ അരുണ്‍, സെക്രട്ടറി ടി ശിവകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1120/2020)

 

date