കോവിഡ് 19 വീടുകളില്‍ പച്ചക്കറി കൃഷി മത്സരം ഒരുക്കി ഹരിത കേരളം മിഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി ഹരിത കേരളം മിഷന്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംയുക്തമായി പച്ചക്കറി വിത്ത്, തൈകള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ നടത്തുന്ന പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത കേരളം മിഷന്‍ ജില്ലാ തലത്തിലും തദ്ദേശ സ്ഥാപന തലത്തിലും മികച്ച പച്ചക്കറി കൃഷി നടത്തുന്ന വീടിന് പ്രോത്സാഹന സമ്മാനം നല്‍കും.
മാര്‍ഗരേഖ ഹരിത കേരളം മിഷന്‍ പുറത്തിറക്കി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ചുരുങ്ങിയത് അഞ്ചിനങ്ങളില്‍ പച്ചക്കറ/ഇലവര്‍ഗ കൃഷി നടത്തണം. പൂര്‍ണമായും വാട്‌സ് ആപ് മുഖാന്തരമുള്ള മോണിറ്ററിംഗ് രീതി അവലംബിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വാട്‌സ് ആപ്പ് മോണിറ്ററിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വീടുകളില്‍ കമ്മിറ്റി നേരിട്ട് സന്ദര്‍ശനം നടത്തി വിജയികളെ കണ്ടെത്തും. നടീല്‍, പരിചരണം മുതലായ കാര്യങ്ങളില്‍ പരിശീലനം, സാങ്കേതിക ഉപദേശം തുടങ്ങിയവ വാട്‌സ് ആപ് മുഖേന കൃഷി വകുപ്പ്/ഹരിത കേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കൃഷിയുടെ പുരോഗതി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ ഫോട്ടോ സഹിതം വാടസ് ആപ് ഗ്രൂപ്പില്‍ അറിയിക്കണം. ഇന്നലെ (ഏപ്രില്‍ 15) മുതല്‍ രണ്ടര മാസം വരെയാണ് മത്സര കാലയളവ്. വിശദ വിവരങ്ങള്‍ക്ക് 8848559463, 8157969078, 9567091246 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(പി.ആര്‍.കെ. നമ്പര്‍. 1128/2020)
- Log in to post comments