Skip to main content

ഹസ്തകല സഹ്‌യോഗ് ക്യാമ്പ് 20ന്

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ കണ്ണൂര്‍ വീവേഴ്‌സ് സര്‍വീസ് സെന്റര്‍ സംഘടിപ്പിക്കുന്ന ഹസ്തകല സഹ്‌യോഗ് ക്യാമ്പ് ഫെബ്രുവരി 20ന് രാവിലെ പത്തിന് ധര്‍മ്മശാല ഇന്ത്യന്‍ കോഫി ഹൗസില്‍ പി. കരുണാകന്‍ എം.പി ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍ മജീദ്, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന എന്നിവര്‍ സംസാരിക്കും. ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. മുദ്ര ബാങ്ക് വായ്പകള്‍ക്കുള്ള അപേക്ഷകളും സ്വീകരിക്കും.
പി.എന്‍.സി/389/2018
 

date