Skip to main content

കോവിഡ് 19 ഒ പി ടിക്കറ്റുമായി കറങ്ങണ്ട; പിടിവീഴും

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ ഒ പി ടിക്കറ്റ് ഉപയോഗിച്ച് കറങ്ങി നടന്നാല്‍ പോലീസിന്റെ പിടിവീഴും. ഒ പി ടിക്കറ്റില്‍ ആശുപത്രിയില്‍ എത്തിയ സമയവും മരുന്ന് വാങ്ങിയ സമയവും രേഖപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പഴയ ഒ പി ടിക്കറ്റും ബന്ധുക്കളുടെ ഒ പി ടിക്കറ്റും ഉപയോഗിച്ച് റോഡ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
(പി.ആര്‍.കെ. നമ്പര്‍. 1140/2020)
 

date