Skip to main content

കോവിഡ് 19 ടെലി മെഡിസിന് തുടക്കമായി

ജില്ലാ ആരോഗ്യ വകുപ്പ്  കെ ജി എം ഒ എ യുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമായ  c19care.net ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഈ സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും  അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് സേവനം പൂര്‍ണമായും സൗജന്യമാണ്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക്  ടെലി മെഡിസിന്‍ സേവനം  ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരായിരിക്കും സേവനം നല്‍കുക. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഡോ ക്ലെനിന്‍ ഫെറിയ, ഡി എം ഒ ഡോ ആര്‍ ശ്രീലത, ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ഡോ സി ആര്‍ ജയശങ്കര്‍, ഡോ അനു, ഡോ രോഹന്‍, ഡോ ജോണ്‍ മാത്യു, ഡോ ടിമ്മി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1141/2020)
 

date