Skip to main content

കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി ചവറ ബ്ലോക്ക് പഞ്ചായത്ത്

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചവറ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവനയായി നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാര്‍ ചെക്ക് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. വൈസ് പ്രസിഡന്റ് കെ ജി വിശ്വംഭരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ വിജയകുമാരി, ബിന്ദു സണ്ണി, ബി ഡി ഒ ജോയ് റോഡ്‌സ് എന്നിവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1142/2020)
 

date