Post Category
കോവിഡ് 19 എട്ടാം ദിനവും പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല ഗൃഹ നിരീക്ഷത്തില്‍ 3,629 പേര്‍ മാത്രം
കഴിഞ്ഞ എട്ടു ദിവസങ്ങളായി ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. ഇനി ഗൃഹനിരീക്ഷണത്തില്‍ 3,640 പേര്‍ മാത്രം. ഇന്നലെ നാലുപേര്‍ മാത്രമാണ് പുതുതായി ആശുപത്രി നിരീക്ഷണത്തില്‍ എത്തിയത്. 362 പേര്‍ കൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തൃക്കോവില്‍വട്ടം സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി. നിലവില്‍ പോസിറ്റീവായ അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ന്നുള്ള ആവര്‍ത്തന സാമ്പിള്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവര്‍ക്കും ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1143/2020)
date
- Log in to post comments