Post Category
കോവിഡ് -19 ജില്ലയില്‍ ആകെ 3,629 പേര്‍ ഗൃഹ നിരീക്ഷണത്തില്‍
ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 17) 3,629 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തില്‍ 31 പേര്‍ പ്രവേശിച്ചു. പുതുതായി വന്ന നാലുപേര്‍ ഉള്‍പ്പെടെ 11 പേര്‍ മാത്രമേ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളൂ. നാലുപേര്‍ ഡിസ്ചാര്‍ജ് ആയി.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,201 സാമ്പിളുകളില്‍ മൂന്നെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ച് കേസുകള്‍ മാത്രമാണുള്ളത്. ഫലം വന്നതില്‍ 1,184 എണ്ണം നെഗറ്റീവാണ്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1145/2020)
date
- Log in to post comments