Post Category
കോവിഡ് 19 ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ഡംഗം
കോവിഡ് 19 രോഗപ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഏഴു മാസത്തെ ഓണറേറിയം സംഭാവന ചെയ്ത് വെട്ടിക്കവല വാര്‍ഡംഗം ബി കൊച്ചനിയന്‍. 2018 ഏപ്രില്‍ മുതല്‍ വാര്‍ഡംഗം എന്ന നിലയില്‍ ലഭിച്ച ഓണറേറിയം തുകയായ 49,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. പ്രളയാനന്തര പുനസൃഷ്ടിക്ക് 12 മാസത്തെ ഓണറേറിയം തുകയും ഇദ്ദേഹം നല്‍കിയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബം വര്‍ഷങ്ങളായി വാടക വീട്ടിലാണ് കഴിഞ്ഞുവരുന്നത്.
(പി.ആര്‍.കെ. നമ്പര്‍. 1146/2020)
date
- Log in to post comments