Post Category
കോവിഡ് 19 പൊലീസിന് എനര്‍ജി ഡ്രിങ്ക്
ലോക്ക് ഡൗണ്‍ കാലയളവില്‍ പകലും രാത്രിയുമെന്നില്ലാതെ കഷ്ടപ്പെടുന്ന പൊലീസിന് ഇനി എനര്‍ജി ഡ്രിങ്കിന്റെ കരുത്ത്. കുണ്ടറ ആസ്ഥാനമായ ജോസുകുട്ടി ഫൗണ്ടേഷനാണ് സിറ്റിയിലെയും റൂറലിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എനര്‍ജി ഡ്രിങ്കുമായി എത്തിയത്. നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനുള്ള സിപ്ല ഹെല്‍ത്തിന്റെ ഒ ആര്‍ എസ് ടെട്രാ പാക്കാണ് നല്‍കിയത്. ഓറഞ്ച്, നാരങ്ങ, ആപ്പിള്‍ എന്നീ രുചികളിലുള്ള ഡ്രിങ്കിന്റെ പാക്കറ്റുകള്‍ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജോസുകുട്ടി ഫൗണ്ടേഷന്‍ സെക്രട്ടറി എസ് എല്‍ സജികുമാര്‍, സിപ്ല ഹെല്‍ത്ത് ഏരിയ സെയില്‍സ് മാനേജര്‍ ടി എസ് ശ്രീനാഥ്, എ സി പി എ.പ്രതീപ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
(പി.ആര്‍.കെ. നമ്പര്‍. 1148/2020)
date
- Log in to post comments