Post Category
സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ്
കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് ഫെബ്രുവരി 17 രാവിലെ 10.30 ന് ചീക്കോട് പൊന്നാട് സി.എച്ച്.സി ഹാളില്‍ വെച്ച് നടത്തുന്നു. പ്രസ്തുത പരിശീലനത്തില്‍ ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, കുടുംബശ്രീ തൊഴിലുറപ്പ്, ആശ്രയ എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട എസ്.സി, മൈനോറിറ്റി എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി. ഫോണ്‍ 9747807096, 04832 733470
date
- Log in to post comments