Post Category
ജയില്‍ ജ്യോതി സാക്ഷരതാ പരീക്ഷ 17ന്
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജയിലുകളില്‍ നടത്തി വരുന്ന സാക്ഷരതാ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ക്കായി ഫെബ്രുവരി 17 ന് സാക്ഷരതാ പരീക്ഷ നടത്തും. വായന, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായുള്ള പരീക്ഷ രാവിലെ 10 മണിക്ക് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേരിയില്‍ നടക്കും. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പ്രേരക്മാര്‍ സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കും.
date
- Log in to post comments