Post Category
കയര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കും.
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായം നല്‍കുക. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.
പൂരിപ്പിച്ച അപേക്ഷ ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു.
date
- Log in to post comments