Post Category
മരം കയറ്റ തൊഴിലാളി പെന്‍ഷന്‍ പദ്ധതി : വിവരങ്ങള്‍ ശേഖരിക്കുന്നു.
ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും കേരള മരം കയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതിയില്‍ തുക കൈപ്പറ്റുന്നവര്‍ സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. സര്‍വ്വീസ് പെന്‍ഷനന്‍ വാങ്ങുന്നില്ലെന്നും ആദായ നികുതി നല്‍കുന്നില്ലെന്നും, തന്റെയോ കുടുംബത്തിന്റെയോ പേരില്‍ 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ലായെന്നും സാക്ഷ്യപ്പെടുത്തണം. ഭൂമി പരിധി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ബാധകമല്ല. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഇത് തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം നല്‍കണം. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ അവയുടെ വിവരവും സമര്‍പ്പിക്കണം.
പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ സെന്ററുകള്‍ വഴി 'മസ്റ്ററിംഗ്' നടത്തണമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
date
- Log in to post comments