Skip to main content

പിഎസ്‌സി കൂടിക്കാഴ്ച

  31.12.2012 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ (മാത്ത്‌സ്) നേരിട്ടുള്ള നിയമനം (കാറ്റഗറി നം. 661/12) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും 15.10.2016 തീയതിയില്‍  നടന്ന  ഒ.എം.ആര്‍. പരീക്ഷയുടെ അടിസ്ഥാനത്തില്‍ 30.10.2017 തീയതിയില്‍  പ്രസിദ്ധീകരിച്ച  ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടതും, സര്‍ട്ടിഫിക്കറ്റ്  പരിശോധനയില്‍ യോഗ്യത തെളിയിച്ചവരും ചുരുക്കപ്പട്ടികയിലേ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 121981 മുതലും, എല്ലാ ഉപപട്ടികയിലെയും  മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ മാസം 21,  22,  23,  27 തീയതികളില്‍   ജില്ലാ പി.എസ്.സി. ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ  ഇതിനകം  അയച്ചിട്ടുണ്ട്. 
    മെമ്മോ  ലഭിക്കാത്തവര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്‌തെടുത്ത  അഡ്മിഷന്‍  ടിക്കറ്റുമായി നിശ്ചയിക്കെപ്പട്ട ദിവസത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

date