Post Category
അഴിയൂരില്‍ അടിയന്തര സഹായമായി വാര്‍ഡുകള്‍ക്ക് 5000 വീതം
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിയന്തരമായി കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് ഓരോന്നിനും 5000 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനായിരം രൂപ നേരത്തെതന്നെ ഓരോ വാര്‍ഡിലും അനുവദിച്ചിരുന്നു.
അതിഥി തൊഴിലാളികള്‍ക്ക് ഒരുതവണകൂടി ഭക്ഷണസാധനം വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
പഞ്ചായത്ത് അംഗങ്ങളുമായി ഓണ്‍ലൈനില്‍ നടത്തിയ ആശയവിനിമയത്തിന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ നേത്യത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് നാളിത് വരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. അഴിയൂരിലെ മത്സ്യതൊഴിലാളികള്‍ക്ക് മാഹി ഹാര്‍ബറില്‍ സൂക്ഷീച്ച തോണി, മിഷ്യന്‍ എന്നിവ ഒരു പ്രവിശ്യം പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്താന്‍ മാഹി റീജണല്‍ അഡ്മിനിസ്ട്രേറ്ററോട് അഭ്യര്‍ഥിച്ചു.
date
- Log in to post comments