Post Category
പിങ്ക് കാർഡുകൾക്കുള്ള ഭക്ഷ്യക്കിറ്റ്: ആദ്യദിനം കൈപ്പറ്റിയത് കാൽലക്ഷത്തിലേറെ പേർ
ജില്ലയിൽ പിങ്ക്( പി എച്ച് എച്ച്) റേഷൻ കാർഡുകൾക്കുള്ള അതിജീവന കിറ്റ് വിതരണം ആരംഭിച്ചു. 25,955 കാർഡുടമകൾ ആദ്യദിനം വിഹിതം കൈപ്പറ്റി. 52677 എ എ വൈ മഞ്ഞ കാർഡ് ഉടമകളിൽ 51806 കാർഡുടമകളും ഇതുവരെയായി സൗജന്യ ഭക്ഷ്യ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. പിഎംജികെഎവൈ പദ്ധതി പ്രകാരം 48042 എ എ വൈ കാർഡുടമകളും 2,55,616 കാർഡുടമകളും റേഷൻ വിഹിതം കൈപ്പറ്റി. വിവിധ താലൂക്കുകളിൽ താലൂക്ക് സപ്‌ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുവിപണിയിൽ കർശനമായ പരിശോധനയും നടന്നു വരുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അറിയിച്ചു.
date
- Log in to post comments