Post Category
വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടി
സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാഥാർത്ഥ്യം പരിശോധിച്ച് ജനങ്ങളെ അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മാധ്യമ സഹായവും തേടിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം സംഭവിച്ചെന്ന വ്യാജവാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിൽ രോഗം വലുതായി പടരുന്നു എന്നതായിരുന്നു മറ്റൊരു പ്രചാരണം. എന്നാൽ അത്തരം അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1611/2020
date
- Log in to post comments