വില്പന വില എഴുതി പ്രദര്‍ശിപ്പിക്കണം
1977 ലെ കേരളം അവശ്യ വസ്തു നിയമ പ്രകാരം ഏതൊരു കച്ചവടക്കാരനും വില്പന നടത്തുന്ന സാധനങ്ങള്‍ വാങ്ങിയതിന്റെ വില കൃത്യമായി കാണിക്കുന്ന ശരിയായ ബില്ല് സൂക്ഷിക്കേണ്ടതും വില്പന വില എഴുതി പ്രദര്ശിപ്പിക്കേണ്ടതുമാണ്. വാങ്ങിയ വിലയോടുകൂടി ന്യായമായ ലാഭം മാത്രം ഈടാക്കി വില്പന നടത്താം. അന്യ സംസ്ഥാങ്ങളില്‍ നിന്ന് വരുന്ന വാഴക്കുല അടക്കമുള്ള ഇനങ്ങള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന ഏത് വിലയക്കും വാങ്ങി കമ്മീഷന്‍ ഈടാക്കി വില്പന നടത്തും എന്ന നിലപാട് ശരിയല്ല. പ്രത്യേകിച്ച് ഈ കോവിഡ് 19 ലോക്ഡോണ്‍ കാലയളവില്‍ വ്യാപാരികള്‍ പരമാവധി കുറഞ്ഞ വിലയ്ക്ക് മാത്രം സാധനങ്ങള്‍ വാങ്ങി മിതമായ ലാഭം മാത്രം ഈടാക്കി വില്പന നടത്തേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വ്രതാനുഷ്ടാനം തുടങ്ങിയതു മുതല്‍ നേന്ത്രപ്പഴത്തിന്റെ ആവശ്യകത കൂടിയത് മുന്നില്‍കണ്ട് വ്യാപാരികള്‍ പൊടുന്നനെ വില വര്‍ധിപ്പിച്ചു എന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വടകരയില്‍ പരിശോധന നടത്തിയത്. പരിശോധനകള്‍ ഇനിയും തുടരും . അമിതവില ഈടാക്കിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. വ്യാപാരികള്‍ നിര്‍ബന്ധമായും ആവശ്യമായ ലൈസന്‍സുകള്‍ കടയില്‍ പ്രദര്‍ശിപ്പിക്കണം .
- Log in to post comments