Post Category
പരിശോധന നടത്തി
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള വടകര താലൂക്ക് സപ്ലൈ ഓഫീസിലെ സ്‌പെഷ്യല്‍ സ്‌ക്വാഡും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗവും സംയുക്തമായി ഇന്ന് പാലയാട് നട, ചോറോട്, എന്നീ ഭാഗങ്ങളില്‍ പരിശോധന നടത്തി. ഇവിടെ നേന്ത്രപ്പഴം, പച്ചക്കറികള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. അഞ്ചു കടകള്‍ക്ക് നോട്ടീസ് നല്‍കി കേസെടുത്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കുഞ്ഞികൃഷ്ണന്‍ കെ.പി, കെ.ടി.സജീഷ് , നിജിന്‍ ടി.വി, ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ.പി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ യിലെ എ.എസ് .ഐ മാരായ ഗണേഷ് , അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
date
- Log in to post comments