Skip to main content
അഞ്ജലി തന്റെ സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു.

ഹയര്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ഹയര്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി വിദ്യാര്‍ഥിനി മാതൃകയായി.  കണ്ണപുരം മൊട്ടമ്മലില്‍ പി പി സ്റ്റോപ്പിന് സമീപം രാഗസുധയില്‍ സുഗുണന്‍ ഷീജ ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് തന്റെ സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ് തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി യു മോഹനന്‍, ടി വി ലക്ഷ്മണന്‍ എന്നിവര്‍ സംബന്ധിച്ചു. വുമണ്‍സ് കോളേജ് ഫിനാന്‍സ് സെക്രട്ടറിയായിരുന്ന അഞ്ജലി എം എസ് സി വിദ്യാര്‍ഥിനിയാണ്.

date