Post Category
മോട്ടോര്‍ വാഹന വകുപ്പ് 500 പി പി ഇ കിറ്റുകള്‍ നല്‍കി
കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പി പി ഇ കിറ്റുകള്‍ നല്‍കി. 500 കിറ്റുകളാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന് കൈമാറിയത്. എറണാകുളം പിനാക്കിള്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് മുഖേനയാണ് പി പി ഇ കിറ്റുകള്‍ തയ്യാറാക്കി നല്‍കിയത്. കാസര്‍കോഡ്, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്‍പ്പടെ വിതരണം ചെയ്യുന്നതിനായി ആകെ 1900 കിറ്റുകളാണ് തയ്യാറാക്കിയത്.
കണ്ണൂര്‍ ആര്‍ ടി ഒ വി വി മധുസൂദനനില്‍ നിന്ന് ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ ഉണ്ണികൃഷ്ണന്‍, ജോയിന്റ് ആര്‍ടിഒ ബി സാജു, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments