Skip to main content

മലപ്പുറം ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ഔഷധ കിറ്റുകള്‍ നല്‍കി

 

കോവിഡ് 19 പ്രതിരോധത്തിനും ആരോഗ്യസുരക്ഷയ്ക്കുമായി ജില്ലയിലെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആയൂര്‍രക്ഷാ പദ്ധതി പ്രകാരം ഔഷധ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ 277 എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കിയത്. ഔഷധ കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം) ഡോ. കെ. സുശീല ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ പി. ബാലകൃഷ്ണന് കൈമാറി. അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ രമേശ്, സി.ഐമാരായ പി.എല്‍. ജോസ്, കമാലുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date