മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സഹായ പ്രവാഹം
ബദിയടുക്ക പഞ്ചായത്തിലെ ചരലടുക്കത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിറാജിന്റെയും സുമയ്യയുടെയും മക്കളായ മുഹമ്മദ് അയാന്(8), അബ്ദുള്‍ സമദ്(11) എന്നിവര്‍ സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച 1224 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കുട്ടികളുടെ പിതാവായ സിറാജ് വാഹനാപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയില്‍ ആണ്. കാസര്‍കോട് തഹസില്‍ദാര്‍ എ വി രാജന് തുക ഏറ്റുവാങ്ങി. ഡെപ്യൂട്ടി തഹസിദാര്‍ സുരേഷ് ബാബുവും സന്നിഹിതനായിരുന്നു.
സഹായ ഹസ്തവുമായി തെങ്ങുകയറ്റ തൊഴിലാളി
കാനത്തൂര്‍ പയോലത്തെ തെങ്ങുകയറ്റ തൊഴിലാളി വി പ്രകാശന് 5100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് തുക ഏറ്റുവാങ്ങി. ഈ തുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് കൈമാറി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്കി
മോട്ടോര്‍ വാഹന വകുപ്പ്
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ പിനക്കിള്‍ ഗ്രൂപ്പ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1000 പേഴ്സണല്‍ പ്രൊട്ടക്ക്റ്റീവ് (പി പി ഇ) കിറ്റുകള്‍ നല്കി. കിറ്റുകള്‍ ജില്ലാ കളക്റ്റര്‍ ഡോ. ഡി സജിത് ബാബു, ഡി.എം.ഒ ഡോ. എ വി രാംദാസ് എന്നിവര്‍ ചേര്‍ന്ന് ആര് ടി ഒ എസ് മനോജില്‍ നിന്നും ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി എം ഒ ഡോ എ.ടി മനോജ്, എം വി ഐ മാരായ ജെയിംസ് കെ ജെ, പി വി രതീഷ്, ടി വൈകുണ്ഠന്‍, എ എം വി ഐ മാരായ സജിത് കെ എ, പ്രഭാകരന് എം വി, അരുണ്‍ രാജ് എ, സുധീഷ് എം എന്നിവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments