Skip to main content

റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത കുടുംബങ്ങൾക്ക് കാർഡ് നേടാൻ അവസരം

 

 

റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത കുടുംബങ്ങൾക്ക് കാർഡ് നേടാൻ അവസരം

റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് പരിഗണിക്കുന്നത്. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.  കാര്‍ഡിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴിയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplies.kerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ  ഓണ്‍ലൈനായി  സമര്‍പ്പിക്കണം.   കോവിഡ്-19 പശ്ചാത്തലത്തിൽ   അപേക്ഷകര്‍  അപേക്ഷയുമായി  ഓഫീസില്‍ വരേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ  അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതും  പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ടതുമാണ്.                      
            റേഷന്‍ കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച്  ലോക്ഡൗണ്‍ മാറുന്ന സമയത്ത്  പുനരന്വേഷണം നടത്തി  തെറ്റായ വിവരങ്ങള്‍ നല്‍കിയതായി ബോദ്ധ്യപ്പെടുന്ന പക്ഷം കാര്‍ഡ് അസാധുവാക്കുന്നതും അപേക്ഷകനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതുമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാനടപടികള്‍ക്ക്  വിധേയരാകുന്നതായിരിക്കും  എന്ന സത്യവാങ്മൂലം അപേക്ഷകന്‍ സമര്‍പ്പിക്കണം.  
                                                                                                                                                                     

സത്യവാങ്മൂലം

അപേക്ഷകന്റെ പേര് :
വിലാസം :

ഈ അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കുന്ന രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്തം എനിക്കാണെന്നും ഈ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്നും ഈ അപേക്ഷയില്‍ പേര് ചേര്‍ത്തിരിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലായെന്നും ഞാന്‍ ഇതിനാല്‍ ബോധിപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മേല്‍ പ്രസ്താവിച്ച വിവരങ്ങള്‍ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ എന്റെ പേരില്‍ നിലവിലെ ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് എനിയ്ക്ക് പൂര്‍ണ്ണമായും സമ്മതമാണ്.

                                          അപേക്ഷകന്റെ പേര് :  

                                        വിരലടയാളമോ ഒപ്പോ....   
സ്ഥലം:
തീയതി:

date