Skip to main content

ജില്ലാ മെഡിക്കൽ ഓഫീസ് സംഘം കടവല്ലൂർ സന്ദർശിച്ചു

തൃശൂർ - മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ പോലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും കീഴിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായ് ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹരിതയുടെ നേതൃത്വത്തിലുള്ള സംഘം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമായ ജയൻ. ഒ, ബിജു.എസ്സ് എന്നിവരുമായി ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെ കൃത്യമായി പരിശോധിക്കണമെന്നും വാഹനത്തിന്റെ നമ്പറും പ്രവേശിക്കുന്നവരുടെ വിലാസവും കൃത്യമായി രേഖപ്പെടുത്തണമെന്നും നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലേക്ക് പോയി മടങ്ങുന്നവരെ ക്വാറന്റൈൻ ചെയ്യുവാനുള്ള നടപടികളും നടക്കുന്നുണ്ട്.
പഴഞ്ഞി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോക്ടർ വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ ഉണ്ണി അഹമ്മദ്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻ കുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

date