കാടുകുറ്റിയിൽ തോടുകൾ വൃത്തിയാക്കി
കാടുകുറ്റി പഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തോടുകൾ വൃത്തിയാക്കി. 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപ ചിലവഴിച്ചു എക്കാട്ടിതോട് മൂന്നു മീറ്റർ വീതിയിൽ ചെളി നീക്കി വൃത്തിയാക്കി. വാർഡ് 15, 16 എന്നിവിടങ്ങളിലായിട്ടാണ് തോട് വരുന്നത്. തോടിന്റെ വൈന്തല, അണ്ണാറ, കല്ലൂർ ഭാഗങ്ങളിലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയാണ് നീക്കം ചെയ്തത്. വാർഡ് അഞ്ചു ഉത്രാടം കോളനി കനാൽ ഒരു ലക്ഷം രൂപ ചിലവിൽ നവീകരിച്ചു. ഒരു കിലോമീറ്റർ നീളമുള്ള കനാലിന്റെ സ്ലാബ് മാറ്റിയാണ് കനാൽ വൃത്തിയാക്കിയത്. ഇനി ഞാൻ ഒഴുകട്ടെ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ചിലവഴിച്ചു ചാത്തൻ ചാൽ നവീകരിച്ചു. പാടശേഖര സമിതിയുടെയും കർഷകരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പെരുംതോടും വൃത്തിയാക്കി. മഴക്കാലത്തിനു മുൻപ് പഞ്ചായത്തിലെ തോടുകൾ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പ്രസിഡന്റ് തോമസ് ഐ കണ്ണത് പറഞ്ഞു
- Log in to post comments