Skip to main content

മനോഹരമാക്കാം ഈ ലോക്ക് ഡൗണ്‍ കാലം

ലോക്് ഡൗണ്‍ കാലം കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളാണ്  അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍(ഒആര്‍സി)  വഴി ആവിഷ്‌കരിച്ചിരിക്കുന്നത്.  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ഒആര്‍സിയുടെ   നേതൃത്വത്തിലാണ് പുതുമ ഏറിയതും വ്യത്യസ്തവുമായ നിരവധി പ്രവര്‍ത്തികള്‍ ഒരുക്കിയിരിക്കുന്നത്.

കോവിഡ് ഭീതിയെ മറികടക്കുന്നതിനും ലോക്ക് ഡൗണ്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി കുട്ടി ഡസ്‌ക് എന്ന ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് പരിപാടി ഒ.ആര്‍.സി നടപ്പിലാക്കിവരുന്നു. ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 30 സ്‌കൂളുകളില്‍ നിന്നും 30 പേരടങ്ങുന്ന കുട്ടി കൗണ്‍സിലര്‍മാര്‍ തന്നെയാണ് കുട്ടികളെ ഫോണിലൂടെ വിളിച്ചു അവര്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കുന്നത്.
ലോക്്് ഡൗണ്‍ ദിനങ്ങളില്‍ കുട്ടികള്‍ വീടുകളില്‍ സമയം പാഴാക്കുന്നതിനുപകരം തങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് പ്രോത്സാഹനം നല്‍കി വരികയാണ് ഒആര്‍സി യുടെ 'പ്രകൃതി സംരക്ഷണം കുട്ടികൈകളിലൂടെ ' എന്ന പരിപാടി. മരങ്ങളോ ചെടികളോ നടുന്നതിലൂടെയോ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിലൂടെയോ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുന്നു. കൂടാതെ കുട്ടികളാല്‍ ചെയ്യുവാന്‍ സാധിക്കുന്ന പ്രകൃതി സംരക്ഷണ മാര്‍ഗങ്ങളായ മാലിന്യ നിര്‍മാര്‍ജനം, മീന്‍കുള നിര്‍മാണം തുടങ്ങിയവ ഫോട്ടോയുടെയോ വീഡിയോയുടെയോ രൂപത്തില്‍ ഇടുക്കി ഒആര്‍സിക്ക് അയച്ചുനല്‍കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്.
ഇടുക്കി ഒആര്‍സി യുടെ നേതൃത്വത്തില്‍ നോഡല്‍ ടീച്ചര്‍മാര്‍, റിസോഴ്സ് പേഴ്സണ്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ബി ഫിറ്റ്, സ്റ്റേ ഫിറ്റ് ' എന്ന ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. കുട്ടികളും കുടുംബാംഗങ്ങളും അവരവരുടെ വീടുകളില്‍ ആരോഗ്യപരിപാലനത്തിനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ ഫോട്ടോയുടെയോ വീഡിയോയുടെയോ രൂപത്തില്‍ നല്‍കുക. ഇവ ഇടുക്കി ഒആര്‍സിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പ്രസിദ്ധീകരിക്കും.
     മിഷന്‍ ബെറ്റര്‍ ടുമാറോയുടെ നേതൃത്വത്തില്‍ സൂപ്പര്‍ സയന്റിസ്റ്, കുട്ടികളുടെ സര്‍ഗാത്മക കലകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഫേസ്ബുക് ലൈവ് പ്രോഗ്രാമുകള്‍, പ്രമുഖര്‍ നയിക്കുന്ന ടോക്ക് ഷോ, ക്രാഫ്റ്റ് ക്ലാസുകള്‍ എന്നിവയും ഒആര്‍സി യുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിവരുന്നു. ഒആര്‍സി  നോഡല്‍ ഓഫീസര്‍ പി വിജയന്‍ ഐപിഎസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എം.ജി, റിസോഴ്സ് കണ്‍സല്‍ട്ടന്റ് സെയ്ഫ് മുഹമ്മദ്, പ്രൊജക്റ്റ് അസിസ്റ്റന്റ് സൗമ്യ പി.എസ്, സൈക്കോളജിസ്റ് നടാഷ.എം, നോഡല്‍ അധ്യാപകര്‍, ഒആര്‍സി ട്രൈനേഴ്‌സ്, മെന്റേഴ്‌സ്  എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടത്തിവരുന്നത്. ഫോട്ടോകളും വിഡിയോകളും കുട്ടിയുടെ പേരിനോടൊപ്പം സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ  9497327250, 8921252353 എന്നീ നമ്പറുകളിലേക്ക് അയക്കേണ്ടതാണ്.

 

date