കോവിഡ് 19: മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും പോട്ട് സ്പോട്ട്
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമ പഞ്ചായത്തും ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മാറഞ്ചേരിക്കു പുറമെ, മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17 ഉം കാലടി ഗ്രാമ പഞ്ചായത്തുമാണ് മറ്റ് ഹോട്ട് സ്പോട്ടുകള്‍. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ല.
ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കിയ സ്ഥാപനങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കാവൂ. ജില്ലയിലാകെ അതീവ ജാഗ്രത തുടരുകയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
- Log in to post comments