Post Category
കോവിഡ് 19 ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 19,304
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ(മെയ് 4) വരെ 19,304 പേരാണ് ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 4)പുതുതായി പ്രവേശിച്ച 103 പേര്‍ ഉള്‍പ്പെടെ ആകെ 1,778 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. ഇന്നലെ ഒഴിവാക്കപ്പെട്ടവര്‍ 45 പേരുമാണ്. ഇന്നലെ(മെയ് 4) പ്രവേശിപ്പിച്ച മൂന്നു പേര്‍ ഉള്‍പ്പടെ നിലവില്‍ 18 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ 867 പ്രൈമറി കോണ്ടാക്ടുകളും 766 സെക്കണ്ടറി കോണ്ടാക്ടുകളും ഉണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1285/2020)
date
- Log in to post comments