Skip to main content

 കോവിഡ് 19 രജിസ്റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തിയില്‍ തടയും

 

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരെ അതിര്‍ത്തിയില്‍ തടയുമെന്നും ഇവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ തിരിച്ചറിയാനും അവര്‍ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും പരിമിതികള്‍ ഉണ്ടെന്നും അന്യദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക് ടര്‍ പറഞ്ഞു.

 

date