കോവിഡ് 19 കൈകഴുകി നേടിയത് കൈയോടെ ദുരുതാശ്വാസത്തിന്; മാതൃകയായി കൊച്ചു മിടുക്കി
കൈ കഴുകല്‍ ശുചിത്വ ബോധവത്കരണ പരിപാടിയില്‍ ഒന്നാം സമ്മാനം ലഭിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി ഫറാ ജാസിം എന്ന എല്‍ കെ ജി വിദ്യാര്‍ഥിനി. ലോക കൈ ശുചിത്വ ദിനത്തോടനുബന്ധിച്ച് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി നടത്തിയ മത്സരത്തിലാണ് ഫറാ ജാസിം സമ്മാനം നേടിയത്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിയാണ് അഞ്ചു വയസുകാരി ഫറ. വാര്‍ത്തയിലൂടെ ഏറെ പരിചിതമായ മുഖ്യമന്ത്രിക്ക് ഈ തുക കൊടുക്കണമെന്നു വാശിപിടിച്ചതോടെ മാതാവ് ശബ്നത്തിനൊപ്പം കലക് ട്രേറ്റിലെത്തി എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്ന് തുക കൈമാറുകയായിരുന്നു. പരിശുദ്ധ റമദാന്‍ മാസത്തില്‍ തനിക്ക് ലഭിച്ച തുക പുണ്യപ്രവൃത്തിക്ക് വിനിയോഗിക്കണമെന്ന ആഗ്രഹമാണ് ഫറാ ജാസിമിനെ ഇതിന് പ്രേരിപ്പിച്ചത്. വീഡിയോ സന്ദേശം വഴി നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് ഫറാ ജാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
- Log in to post comments