Post Category
കോവിഡ് 19 പൊലീസ് സേനാംഗങ്ങള്‍ക്ക് മാസ്‌ക്കും കുടിവെള്ളവും നല്‍കി
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ എസ് ബി ഐയുമായി ചേര്‍ന്ന് പോലീസ് സേനാംഗങ്ങള്‍ക്ക് മാസ്‌ക്കുകളും കുടിവെള്ളവും നല്‍കി. ഡി എല്‍ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ സുബിത ചിറക്കല്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എ പ്രതീപ്കുമാറിന് കൈമാറി. എസ് ബി ഐ റീജിയണല്‍ മാനേജര്‍ ശശീന്ദ്രന്‍പിള്ള, ചീഫ് മാനേജര്‍ എസ് രാജേഷ്, ജില്ലാ ലീഗല്‍ സര്‍വീസസിലെ സെക്ഷന്‍ ഓഫീസര്‍ സി സിന്ധു, ടി എല്‍ എസ് സി സെക്രട്ടറി ദയ, പി എല്‍ വി മാരായ ഷീന, അജയന്‍, പ്രജീഷ് എന്നിവര്‍ സന്നിഹിതരായി.
date
- Log in to post comments