Skip to main content

കോവിഡ് 19 പുത്തന്‍ സൈക്കിള്‍ വാങ്ങാനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ് വിദ്യാര്‍ഥി അലന്‍

പുത്തന്‍ സൈക്കിള്‍ വാങ്ങാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍. കല്ലേലിഭാഗം അമ്മ വീട്ടില്‍ രജികുമാര്‍ സുനിത ദമ്പതികളുടെ മകനായ ആലന്‍ മൈനാഗപ്പള്ളി ചിത്തിര വിലാസം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തുക മൈനാഗപ്പള്ളി വില്ലേജ് ഓഫീസര്‍ക്ക് കൈമാറി. ഹെഡ്മിസ്ട്രസ് ഗീത, ഗ്രാമപഞ്ചായത്ത് അംഗം പുഷ്പകുമാരി, ചാമവിള സുരേഷ് എന്നിവര്‍ സന്നിഹിതരായി.

 

date