കോവിഡ് 19 തൊഴിലുറപ്പ് പദ്ധതി; പണം വീടുകളിലെത്തിക്കും
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് തങ്ങളുടെ ആധാര്‍ നമ്പരുമായി ബന്ധിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ്മാന്‍/പോസ്റ്റ് വുമണ്‍ മുഖേന വീടുകളില്‍ നേരിട്ടെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ നിബന്ധനകള്‍ പാലിച്ച് ബയോമെട്രിക് സംവിധാനം മുഖേന ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തി പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ബാങ്കിലോ എ ടി എം ലോ പോകാതെ തങ്ങളുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടില്‍ നിന്നും തുക സ്ഥലത്തെ പോസ്റ്റ്മാന്‍/പോസ്റ്റ് വമുണ്‍ മുഖേന പിന്‍വലിക്കുന്ന സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെ ബാങ്കിങ് ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ ഒഴിവാക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
- Log in to post comments