Post Category
അഴിയൂരിൽ പൊതുകുടിവെള്ള സ്രോതസ്സുകളിലെ വെള്ളം സൗജന്യമായി പരിശോധിക്കും
അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൊതുകുടിവെള്ള സ്രോതസ്സുകളിലെ വെള്ളം കുന്ദമംഗലത്തെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ സൗജന്യമായി പരിശോധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. മേയ് 11ന് രാവിലെ 9 മണിക്ക് പഞ്ചായത്തിൽ എത്തിക്കുന്ന 25 സാമ്പിളുകളാണ് പരിശോധിക്കുക. അന്നേ ദിവസം രാവിലെ കിണറ്റിൽ നിന്ന് ഒരു ലിറ്റർ വെള്ളം വൃത്തിയുള്ള ബോട്ടിലിൽ ശേഖരിച്ച് ടാഗ് ചെയ്തു പഞ്ചായത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645243922
date
- Log in to post comments