Skip to main content

ബഹ്റിന്‍-കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം (മെയ് 11)

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റിനില്‍ നിന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് (മെയ് 11) എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്തിലെ പ്രവാസികളുടെ ഇതുവരെ ലഭ്യമായ വിവരങ്ങള്‍. രാത്രി 11.20 ന് കരിപ്പൂരിലെത്തുന്ന പ്രത്യേക വിമാനത്തില്‍ 10 ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളും ഒരു ഗോവ സ്വദേശിയുമുള്‍പ്പടെ 184 യാത്രക്കാരാണുള്ളത്. യാത്രക്കാരില്‍ 24 പേര്‍ ഗര്‍ഭിണികളും പത്ത് വയസിന് താഴെ പ്രായമുള്ള 35 കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേരും ഉണ്ട്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരും അടിയന്തര ചികിത്സാര്‍ത്ഥം 18 പേരുമാണ് വരുന്നത്.
 

date