കോവിഡ്- 19; ബാലുശ്ശേരി നിയോജക മണ്ഡലം അവലോകന യോഗം ചേർന്നു
പ്രവാസികളും അന്യസംസ്ഥാനത്തുള്ളവരും നാട്ടിലേക്ക് വരുന്ന സമയത്ത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ക്വാറൻൻ്റെയിൻ സംവിധാനം കൃത്യമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തുന്നമെന്ന് പുരുഷൻ കടലുണ്ടി എംഎൽഎ. ബാലുശ്ശേരി മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ആവശ്യമായി വന്നാൽ വനിതകൾക്ക് മാത്രമായി പൊതു ക്വാറന്റൈൻ സംവിധാനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കാൻ യോഗത്തിൽ തീരുമാനമായി.
237 പേരാണ് ഇപ്പോൾ ഒൻപത് പഞ്ചായത്തുകളിൽ വീടുകളിലും, വിവിധ സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുള്ളത്.
കോവിഡ്- 19 മായി ബന്ധപ്പെട്ട് 400 കേസുകളാണ് ബാലുശ്ശേരി പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി സതി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബാലുശ്ശേരി, പേരാമ്പ്ര, കൂരാച്ചുണ്ട് സർക്കിൾ ഇൻസ്പെക്ടർമാർ, അത്തോളി സബ്ഇൻസ്പെക്ടർ, മെഡിക്കൽ ഓഫീസർമാർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments