Skip to main content

നഴ്‌സസ് ദിനത്തില്‍ സര്‍ക്കാരിന് കൈത്താങ്ങുമായി ജില്ലയിലെ മാലാഖമാര്‍

 

ഏത് മഹാമാരിയും തലകുനിച്ച് പോകും നമ്മുടെ മാലാഖമാരുടെ ന•യുള്ള ഈ പ്രവര്‍ത്തികള്‍ കാണുമ്പോള്‍. കോവിഡ് 19 എന്ന ലോകം ഭയക്കുന്ന വൈറസിനോട് പൊരുതാന്‍ സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ട് സേവനം നടത്തുകയാണ് കാവല്‍ മാലാഖമാരായ നമ്മുടെ നഴ്‌സുമാര്‍. അന്തര്‍ദേശീയ നഴ്‌സസ് ദിനത്തില്‍ വൈറസിനെതിരെയുള്ള പോരാട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങാവുകയാണ് നമ്മുടെ ഈ മാലാഖമാരും. ജില്ലയിലെ ഗവണ്‍മെന്റ് നഴ്‌സുമാരും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി തങ്ങളുടെ സേവന പാതയില്‍ പുതിയ പൊന്‍തൂവല്‍ ചാര്‍ത്തിയത്.

ആധുനിക നഴ്‌സിങിന്റെ വക്താവായ ഫ്‌ലോറന്‍സ് നൈറ്റിംഗളുടെ ഇരുനൂറാമത് ജ•ദിനമായ ഇന്നലെ (മെയ് 12 ) നടത്താനിരുന്ന അന്തര്‍ദേശീയ നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ക്കായി നീക്കിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്കായി ഇവര്‍ നല്‍കിയത്. കോവിഡും നിപ്പയും മറ്റേതൊരു മഹാമാരി വന്നാലും നേരിടാന്‍ സജ്ജമായ നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ലോകമെങ്ങും വാഴ്ത്തപ്പെടുന്ന കാലത്താണ് ഉറവ വറ്റാത്ത സഹായ ഹസ്തവുമായി ഇവര്‍ മാതൃകയാവുന്നത്. ജില്ലാ നഴ്സിങ് ഓഫീസര്‍ പി. നളിനി, എം.സി.എച്ച്.ഒ ടി. യശോദ, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് സി.ടി നുസൈബ, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി രതീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് കലക്ട്രേറ്റിലെത്തി ചെക്ക് എ.ഡി.എം എന്‍.എം മെഹറലിയ്ക്ക് കൈമാറിയത്

date