Skip to main content

ഡെങ്കിപ്പനി: 'ബ്രേക്ക് ദ സൈക്കിള്‍  ക്യാമ്പയിന്‍' തുടങ്ങി

ദേശീയ ഡെങ്കിദിനാചരണത്തിന്റെ(മെയ് 16) ഭാഗമായി ജില്ലാതലത്തില്‍ നടപ്പാക്കുന്ന ബ്രേക്ക് ദ സൈക്കിള്‍ കാമ്പയിന്റെ ഉദ്ഘാടനം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യ പ്രഭാഷണം നടത്തി.
'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജനപങ്കാളിത്തം അനിവാര്യം' എന്നതാണ് ഇത്തവണത്തെ ഡെങ്കിദിന സന്ദേശം. പൊതുജന പങ്കാളിത്തത്തോടെ കൊതുകിന്റെ ഉറവിടനശീകരണം വഴി ഒരാള്‍ക്കും കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ലക്ഷ്യം.  
കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്  വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി നടത്തിയത്.  ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഡെങ്കിപ്പനി ബോധവത്കരണ ലഘുലേഖയും പോസ്റ്ററുകളും പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, എ ഡി എം പി ആര്‍ ഗോപാലകൃഷ്ണന്‍, ഡി എസ് ഒ ഡോ ശശി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1394/2020)

 

date