Skip to main content

ചികിത്സാ ധനസഹായമായി 33.27 ലക്ഷം അനുവദിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായ നിധി എന്നിവയിൽ നിന്നും ധനസഹായത്തിന് അപേക്ഷിച്ച 92 പേർക്ക് 33,27,000 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 81 പേർക്ക് 30,27,000 രൂപയാണ് ചികിത്സ ധനസഹായമായി അനുവദിച്ചത്. ഈ സംഖ്യ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിന്നും ഓരോ അപേക്ഷകന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായ നിധിയിൽ നിന്നും 11 പേർക്ക് 300000 രൂപയാണ് അനുവദിച്ചത്. ഈ സംഖ്യ അതാത് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബ്ലോക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസർ മുഖാന്തരം കൈമാറുന്നതാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

date