Skip to main content

ആദ്യ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വീട്ടമ്മ

 

ആദ്യമായി കിട്ടിയ ക്ഷേമപെന്‍ഷന്‍ തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വീട്ടമ്മ. ഒഴൂര്‍ കളത്തിങ്ങല്‍ പറമ്പില്‍ വിശ്വനാഥന്റെ ഭാര്യ ഗിരിജ ദേവിയാണ് പെന്‍ഷന്‍ തുകയായ ആറായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നാട് ഒന്നാകെ  പ്രതിസന്ധി നേരിടുമ്പോള്‍  തന്നെ കൊണ്ടാകുന്ന ചെറിയ സഹായമാണിതെന്നും തന്റെ മകന്റെ ഓര്‍മയ്ക്കായാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതെന്നും ഗിരിജ ദേവി പറഞ്ഞു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ തുക ഏറ്റുവാങ്ങി. ഒഴൂര്‍ പഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍ ചുള്ളിയത്ത്, കെ.പി ഷാജി, പി.ശശികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗിരിജ ദേവി തന്റെ ആദ്യ പെന്‍ഷന്‍ തുക കൈമാറിയത്.
 

date