ദേശീയ ശാസ്ത്ര ദിനാഘോഷം നടത്തി
കേരള സംസ്ഥാന പരിസ്ഥിതി കൗണ്‍സിലും തേനാരി ഗവ. ഹൈസ്കൂള്‍ സയന്‍സ് ക്ലബ്ബും സംയുക്തമായി ദേശീയ ശാസ്ത്ര ദിനാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. സെമിനാറില്‍ ശാസ്ത്ര സാങ്കേതിക വിദ്യയും സുസ്ഥിര വികസനത്തിന് എന്ന വിഷയം ഗവ. ചിറ്റൂര്‍ കോളെജിലെ ഫിസിക്സ് വിഭാഗം മേധാവി വിജയകൃഷ്ണന്‍ അവതരിപ്പിച്ചു. കൂടാതെ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന, ചിത്ര രചന, ക്വിസ് മത്സരം, ടെലസ്കോപ്പ് ഉപയോഗിച്ച് രാത്രിയിലെ വാന നിരീക്ഷണം, സംവാദം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ അസി.കലക്റ്റര്‍ ശ്രീധര്‍ ചാമക്കുറി യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.കൃഷ്ണന്‍, മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ചിന്നസ്വാമി, വാര്‍ഡ് മെമ്പര്‍ എം. ഹരിദാസ്, എച്ച്.എസ്.ഐ.ടി കോളെജ് പ്രിന്‍സിപ്പല്‍ എന്‍. ഹരിദാസ്, ഹെഡ്മാസ്റ്റര്‍ ജോസ് ഡാനിയര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments