ജില്ലയില്‍ രണ്ടു കോവിഡ് പോസിറ്റീവു കേസുകള്‍
ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 16 ന് എത്തിയ ഐ എക്‌സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്‌ളൈറ്റിലെ യാത്രികനായ കൊല്ലം തിരുമുല്ലവാരം സ്വദേശി 63 വയസ് (ജ28), പുട്ടപര്‍ത്തിയില്‍ നിന്നും തിരികെയെത്തിയ പിറവന്തൂര്‍ കുരിയോട്ടുമല സ്വദേശി(30) യുമാണ് - (ജ29) രോഗം സ്ഥിരീകരിച്ച വ്യക്തികള്‍. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ ഒന്‍പത് പോസിറ്റീവ് കേസ് ഉള്‍പ്പെടെ 10 പേരാണ് പരിചരണത്തിലുള്ളത്. 20 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പിഴവുകളില്ലാത്ത പ്രതിരോധം മാത്രമാണ് കോവിഡ് നിയന്ത്രണത്തിന് അനിവാര്യം. മാസ്‌ക്കും സാനിറ്റൈസറും ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം സ്വയം നിയന്ത്രണങ്ങളിലൂടെ മാത്രമേ ചെറുക്കാന്‍ കഴിയുകയുള്ളുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍. 1441/2020)
- Log in to post comments