Skip to main content

കോവിഡ് 19 പ്രതിരോധം,  കാലവര്‍ഷം മുന്‍കരുതല്‍: അവലോകന യോഗം ഇന്ന്

 

കോവിഡ് 19 രോഗവ്യാപനം നിലവിലെ പ്രതിരോധപ്രവര്‍ത്തനങ്ങളും കാലവര്‍ഷത്തിനു മുന്നോടിയായുള്ള മുന്‍കരുതലുകളുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 23) ഉച്ചയ്ക്ക് 2.30 ന് കലക്ട്രേറ്റില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

date