Skip to main content

ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള  വൃക്ഷതൈ വിതരണോദ്ഘാടനം

 

 

ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ക്ഷീരവികസനവകുപ്പ് മുഖേന നല്‍കുന്ന  വൃക്ഷതൈകളുടെ വിതരണോദ്ഘാടനം  ജില്ലാ കളക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. മില്‍മ മലബാര്‍ മേഖലാ ക്ഷീരോല്‍പാദക യൂണിയന്‍ ചെയര്‍മാനും എണ്ണപ്പാടം ക്ഷീരസംഘം പ്രസിഡന്റുമായ കെ.എസ്. മണിക്ക് വൃക്ഷതൈ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് മുഖേനയാണ് വൃക്ഷത്തൈകള്‍ ലഭ്യമാക്കിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ്,  ക്ഷീര വികസന വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്  എന്‍. ബിന്ദു, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ബ്രിന്‍സി മാണി,  കഞ്ചിക്കോട് ക്ഷീരസംഘം പ്രസിഡന്റ് സുബാഷ് എന്നിവര്‍ പങ്കെടുത്തു.

date