Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1636 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ       ( മെയ്‌ 21നു രാവിലെ 6 മുതൽ മെയ് 22 രാവിലെ 6 വരെ)1636 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു.959 പുരുഷൻമാരും 493 സ്ത്രീകളും 184
കുട്ടികളുമുൾപ്പെടെയുള്ളവർ 560 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 437 കാറുകൾ, 91 ഇരുചക്രവാഹനങ്ങൾ, 18 ട്രാവലറുകൾ, 12 മിനി ബസുകൾ,   2 ഓട്ടോറിക്ഷകൾ    എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
 

date