Post Category
സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും
സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളുടെയും സാധാരണ ജനങ്ങളുടെയും താങ്ങായി കേരള ബാങ്ക് ഇടപെടും. കാർഷിക, വ്യാവസായിക രംഗത്തെ നൂതന ആശയങ്ങൾക്ക് ബാങ്ക് ശക്തി പകരും. കേരള ബാങ്ക് സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പി.എൻ.എക്സ്.1910/2020
date
- Log in to post comments