Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരോഗമന കലാസാഹിത്യ സംഘം കൊല്ലം ജില്ലാ കമ്മിറ്റി 2,40,000 രൂപ സംഭാവനയായി നല്‍കി. ജില്ലാ പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ചെക്ക് കൈമാറി. സെക്രട്ടറി ഡി സുരേഷ്‌കുമാര്‍, ട്രഷറര്‍ എന്‍ പി ജവഹര്‍ എന്നിവര്‍ സന്നിഹിതരായി.
 (പി.ആര്‍.കെ നമ്പര്‍ 1477/2020)

date